പുതിയ ആധാർ എടുക്കുകയോ നിലവിലുള്ള ആധാർ കാർഡിൽ തിരുത്തലുകൾ വരുത്തുകയോ ആലോചിക്കുന്നവർക്കായി പ്രധാന വിവരങ്ങൾ. ആധാർ ഉപയോഗിച്ച് തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത് തടയാൻ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് യുഐഡിഎഐ അറിയിച്ചു. അപേക്ഷകൾ സമർപ്പിക്കുന്ന സമയത്ത് രേഖകളിലെ ചെറിയ പിശകുകളും ഇനി അംഗീകരിക്കില്ലെന്നും യുഐഡിഎഐ വ്യക്തമാക്കുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ആധാർ കാർഡിലെ പേരിൽ മാറ്റങ്ങൾ വരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കുകയും പഴയ പേരിന്റെ തിരിച്ചറിയൽ രേഖ നൽകണമെന്ന നിബന്ധനയും നിലവിലുണ്ട്. പാൻകാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് തുടങ്ങിയ പ്രാമാണിക രേഖകൾ ആവശ്യമാണെന്നും പേരുതിരുത്തൽ പരമാവധി രണ്ട് തവണ മാത്രമേ അനുവദിക്കൂവെന്നും ഉത്തരവിൽ പറയുന്നു. വിലാസം തിരുത്താനായി പൊതുമേഖലാ ബാങ്കിന്റെ പാസ്ബുക്ക് ശാഖാമാനേജറുടെ സാക്ഷ്യപത്രത്തോടൊപ്പം ആവശ്യമാണ്.