വയനാട് ജില്ലയിലെ വ്യത്യസ്ത ജോലി ഒഴിവുകൾ നോക്കാം

ലാബ് ടെക്‌നീഷന്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ലാബ് ടെക്‌നീഷന്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി എം. എല്‍.റ്റി /അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.എം.എല്‍.റ്റിയാണ് യോഗ്യത. പ്രായപരിധി 20 24 നവംബര്‍ 25 ന് 40 വയസ് കവിയരുത്. താത്പര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിന് രാവിലെ 11ന് അഞ്ജുവിന് ജില്ല ഹോമിയോ ആശുപത്രിയിലെ നാഷണല്‍ ആയുഷ്‌മെന്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം പങ്കെടുക്കണം. ഫോണ്‍ – 8848002947.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷനര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. ഈഴവ, തിയ്യ, ബില്ലവ വിഭാഗക്കാര്‍ക്കാണ് അവസരം. ഹോട്ടല്‍ മാനേജ്‌മെന്റ് / കാറ്ററിങ് ടെക്‌നോളജി ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുള്ളവര്‍ നവംബര്‍ 30 ന് ഉച്ചക്ക് രണ്ടിന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി പങ്കെടുക്കണം. ഫോണ്‍ – 04936 205515.

താത്ക്കാലിക നിയമനം

ജില്ലാ ഹോമിയോപ്പതി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കൊറ്റിയോട്ടുകുന്ന് ഉന്നതിയിലെ ഹെല്‍ത്ത് സെന്ററിലേക്ക് അറ്റന്‍ഡര്‍ തസ്തിയില്‍ നിയമനം നടത്തുന്നു. ഉന്നതിയില്‍ താമസിക്കുന്ന പത്താം ക്ലാസ് പാസായ പട്ടികജാതിക്കാര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഡിസംബര്‍ ആറിന് ഉച്ചക്ക് 2.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് അഭിമുഖത്തിന് എത്തണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി നവംബര്‍ 29 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. നെറ്റ്/പി.എച്ച.ഡി യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനം

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കൊട്ടിയോട്ടുകുന്ന് ഹോമിയോപ്പതി ഹെല്‍ത്ത് സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തിയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. കൊറ്റിയോട്ടുകുന്ന് ഉന്നതിയില്‍ താമസിക്കുന്ന പട്ടികജാതിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഡിസംബര്‍ ആറിന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ -04936 205949.

തൊഴിലുറപ്പ് പദ്ധതിയില്‍ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, അക്കൗണ്ട് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തിക പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് സംവരണം ചെയ്തതാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ അസലും പകര്‍പ്പുമായി ഡിസംബര്‍ നാലിന് രാവിലെ 10.30 മുതല്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ 04936 286644.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top