വയനാട് ലോക്‌സഭ മണ്ഡലത്തിലെ ജനങ്ങളുടെ പിന്തുണയ്ക്കു നന്ദി പറയാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആകാംക്ഷയോടെ മണ്ഡലത്തിലേക്ക് എത്തുന്നു. മണ്ഡലത്തിലെ വോട്ടര്‍മാരോടുള്ള നന്ദി പ്രകടനത്തിന്റെ ഭാഗമായി ഇരുവരും വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നാളെ രാവിലെ 11 മണിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മുക്കത്ത് ഉച്ചയ്ക്ക് 12 മണിക്ക് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 2.15ന് കരുളായിയില്‍, 3.30ന് വണ്ടൂരില്‍, 4.30ന് എടവണ്ണയിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന സ്വീകരണ പരിപാടികള്‍ നടക്കും. ഞായറാഴ്ച മാനന്തവാടി (10.30), ബത്തേരി (12.15), കല്‍പ്പറ്റ (1.30) എന്നിവിടങ്ങളിലും സ്വീകരണ പരിപാടികള്‍ നടക്കും.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധി ഞായറാഴ്ച വൈകുന്നേരം ഡല്‍ഹിയിലേക്ക് മടങ്ങുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.പി. അനില്‍ കുമാര്‍ അറിയിച്ചു.