ഭീകര ബന്ധമുള്ള സമൂഹമാധ്യമ അക്കൗണ്ടുകളെതിരെ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടിയുമായി മുന്നോട്ട്. നിരോധിത സംഘടനകളുമായി ബന്ധമുള്ള 28,000-ത്തിലധികം URLs കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഖലിസ്ഥാന്‍, പിഎഫ്‌ഐ, LTTE എന്നിവയുമായി ബന്ധപ്പെട്ട നിരവധി അക്കൗണ്ടുകള്‍ ഈ നടപടി പ്രാവര്‍ത്തികമാക്കിയവയില്‍ ഉള്‍പ്പെടുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സമൂഹമാധ്യമങ്ങളായ ഫേസ്‌ബുക്ക്, എക്‌സ് (മുന്‍ ട്വിറ്റര്‍), ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയില്‍ നിന്നും ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം നടപടി സ്വീകരിച്ചു.
ഖലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുള്ള 10,500 URLs, പിഎഫ്‌ഐയുടെ 2,100 URLs, LTTE, ജമ്മു കാശ്മീര്‍ തീവ്രവാദ സംഘടനകള്‍, വാരിസ് പഞ്ചാബ് ഡെ തുടങ്ങി മറ്റു ഭീകര സംഘടനകളുമായി ബന്ധമുള്ളവയുടെ അക്കൗണ്ടുകളാണ് അടിച്ചമര്‍ത്തല്‍ നടപടിയിലേര്‍പ്പെടുത്തിയതെന്ന് കേന്ദ്രം വ്യക്തമാക്കി. ഫേസ്ബുക്കില്‍ മാത്രം 10,976 അക്കൗണ്ടുകളും എക്‌സില്‍ 10,136 അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യപ്പെട്ടു.
അക്കൗണ്ടുകളുടെ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധമുള്ള ലിങ്കുകള്‍ പങ്കുവെയ്ക്കുന്നതായും കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. ഐടി നിയമത്തിലെ ചട്ടം 69എ പ്രകാരമാണ് ഈ നടപടികള്‍ നടപ്പാക്കിയിരിക്കുന്നത്.