കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
വനിതാ ശിശു വികസന വകുപ്പ് സാമൂഹ്യ സേവന സംഘടനയായ ജോയിന്റ് വളണ്ടിയര്‍ ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്- ജ്വാലയുമായി സഹകരിച്ച് നടപ്പാക്കുന്ന കാവല്‍ പ്ലസ് പദ്ധതിയില്‍ വനിതാ കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും കുട്ടികളുടെ സംരക്ഷണ മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 11 നകം അപേക്ഷയും അനുബന്ധ രേഖകള്‍ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ജ്വാല, കല്‍പ്പറ്റ നോര്‍ത്ത് പി.ഒ, വയനാട്- 673122 വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ നല്‍കണം. ഫോണ്‍- 04936 202098, 206036.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഡോക്ടര്‍ നിയമനം
പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് , ടി.സി.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 11 ന് വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഡിസംബര്‍ 12 ന് രാവിലെ 10 ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ കൂടിക്കാഴ്ച നടക്കും. അപേക്ഷകള്‍ കുടുംബാരാഗ്യ കേന്ദ്രത്തില്‍ നേരിട്ടും phc.padinjarathara@gmail.com ലും സ്വീകരിക്കും.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
ജില്ലാ ആസൂത്രണ കാര്യാലയത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ താത്ക്കാലിമായി നിയമിക്കുന്നു. പ്ലസ്ടു പാസ്സായ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആറുമാസത്തില്‍ കുറയാതെയുള്ള ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ്ങ് പരിജ്ഞാനമുണ്ടായിരിക്കണം. അഡോബ് പേജ്മേക്കര്‍ പ്രവൃത്തി പരിചയം. ബി.സി.എ, ബി.ടെക് ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നിവ അഭിലഷണീയ യോഗ്യതയാണ്. ഡിസംബര്‍ 7 വരെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആസുത്രണ കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കും.