വൈദ്യുതി നിരക്ക് വര്‍ധനയ്ക്കെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുന്നു. പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്താനാണ് തീരുമാനം. സര്‍ക്കാരിന്റെ നടപടി ദുരഭിമാനമാണെന്നും ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇന്നലെ എറണാകുളം പാലാരിവട്ടയിലെ കെഎസ്‌ഇബി ഓഫീസിന് മുന്നില്‍ ജില്ലാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനമുണ്ടായി. ഇതിനൊപ്പം സംസ്ഥാനത്തുടനീളം വിവിധ ജില്ലകളില്‍ പ്രതിഷേധ പരിപാടികളും അരങ്ങേറി.
സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി നിരക്കില്‍ യൂണിറ്റിന് 16 പൈസയാണ് വര്‍ധന. ബിപിഎല്‍ വിഭാഗത്തിലുള്ള ഉപഭോക്താക്കളെയും ഈ വര്‍ധന ബാധിക്കുന്നതാണ്, ഇത് കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശനത്തിന് കാരണമായി.