ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതൽ ശക്തിപ്രാപിച്ച് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡിസംബർ 10 മുതൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ന്യൂനമര്‍ദത്തിന്റെ പ്രഭാവം:
- ഡിസംബർ 10: മെയ്ലാടുതുറൈ, നാഗൈ, തിരുവാരൂർ, തഞ്ചാവൂർ, കടലൂർ ജില്ലകളിൽ ശക്തമായ മഴ.
- ഡിസംബർ 11: കടലൂർ, മെയ്ലാടുതുറൈ, നാഗൈ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും കാഞ്ചീപുരം, ചെങ്കൽപട്ട്, വില്ലുപുരം തുടങ്ങി 10 ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യത.
- ഡിസംബർ 12: ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം അടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത.
ചെന്നൈയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.