അക്കാദമിക പഠനവും വ്യവസായ രംഗവും തമ്മിലുള്ള ദൂരങ്ങള്‍ ഇല്ലാതാക്കി വിദ്യാർത്ഥികളെ പഠനകാലത്തുതന്നെ തൊഴില്‍ സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ ആവശ്യമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികള്‍ താല്പര്യമുള്ള തൊഴില്‍ മേഖലയുമായി നേരിട്ട് ബന്ധപ്പെട്ട് അനുഭവപരിചയം നേടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓണ്‍ ക്യാമ്പസ്, ക്യാമ്പസ് ഇൻഡസ്ട്രിയല്‍ പാർക്കുകള്‍ തുടങ്ങിയ പദ്ധതികള്‍ മികച്ച മാര്ഗ്ഗരേഖകളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്യമ 1.0 സമാപനസമ്മേളനത്തില്‍ മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ലോകമെമ്പാടും സാങ്കേതിക വിദ്യയും വിദ്യാഭ്യാസ രീതികളും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. 2050 ഓടെ ഭൂരിഭാഗം പുതിയ തൊഴില്‍ അവസരങ്ങളും ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ് മേഖലകളില്‍ നിന്നായിരിക്കും ഉയരുകയെന്ന് വിദഗ്ധർ പ്രവചിക്കുന്നു. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ സാങ്കേതിക വിദ്യാഭ്യാസവും വ്യവസായ മേഖലയുമായുള്ള ബന്ധം പോരായ്മകളാണ് കാണുന്നത്.
കോണ്‍ക്ലേവ് പഠനത്തിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഭാവി പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് മുഖ്യമന്ത്രിക്ക് കൈമാറിയ വിഷന്‍ ഡോക്യുമെന്റ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു. മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായിരുന്നു ചടങ്ങിൽ. എം.എല്‍.എ വി. കെ. പ്രശാന്ത്, ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തൻ, ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ. ഷാലിജ് പി.ആർ., ടിസിഎസ് കേരള വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്ബി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.