വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം; പ്രതികളുമായി തെളിവെടുപ്പ് പുരോഗമിക്കുന്നു

കൽപ്പറ്റ :പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുമായി തെളിവെടുപ്പ് തുടരുന്നു. -രഹാൻ ബിനോയ്, ആകാശ് എന്നീ പ്രതികളുമായാണ് പോലീസിൻ്റെ തെളിവെടുപ്പ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!

ക്യാമ്പസിനുള്ളിലെ കുന്നിൻമുകളിലാണ് തെളിവെടുപ്പ് നടത്തിയത്. 16ന് രാത്രി 9 മണിക്ക് ശേഷം സിദ്ധാർത്ഥനെ ആദ്യം എത്തിച്ചു മർദ്ദിച്ചത് ഈ കുന്നിൻ മുകളിൽ വെച്ചാണ്. കൽപ്പറ്റ ഡി.വൈ.എസ്.‌പി ടി എൻ സജീവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. ഇന്നലെ ഹോസ്റ്റലിനുള്ളിലും മർദ്ദനം നടന്ന മറ്റ് ഇടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top