ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് ഉടൻ നിയമമാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. 2029 മുതൽ നിലവിൽ വരാനിരിക്കുന്ന പുതിയ നിയമം, ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും ഒരേ സമയം നടത്തുന്നതിനുള്ള പ്രഖ്യാപനമാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇത് വഴി, കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ ഘടനയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാനാണ് സാധ്യത. റാംനാഥ് കോവിന്ദ് സമിതിയുടെ ശുപാർശ പ്രകാരം, 2029 മുതൽ നിയമം നടപ്പിൽ വരുന്നത് ഇതിനോടകം സംസ്ഥാനങ്ങളിൽ നിലവിലുള്ള സർക്കാരുകളുടെ അധികാരകാലാവധി കുറഞ്ഞു പോകുമെന്നും സൂചിപ്പിക്കുന്നു. 2029-ൽ ഹരിയാന, മഹാരാഷ്‌ട്ര, ജമ്മുകാശ്‌മീർ, ജാർഖണ്ഡ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് അധികാരകാലാവധി അവസാനിക്കും. ഇപ്പോഴത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം, ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകളും നടക്കും, ഇവിടെയുളള സർക്കാരുകൾക്ക് അവരുടെ ഭരണകാലാവധി പൂർത്തിയാക്കാൻ സാധിക്കും. കേരളത്തിലെ അടുത്ത തിരഞ്ഞെടുപ്പ്, 2024-ൽ നടക്കുമെന്നും 2029-ൽ ഇത് സംസ്ഥാനത്ത് അൽപ്പം മാറ്റങ്ങൾ കാണിക്കാൻ സാധ്യതയുള്ളതായി നിരീക്ഷകർ പറയുന്നു.