പേര്യ ചുരം റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതോടെ നാളെയോടെ (ഡിസംബര്‍ 17) റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കും. നിലവില്‍ മണ്ണിടിച്ചില്‍ പരിഹരിച്ച് കോറി വേസ്റ്റും പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
തലശേരി-ബാവലി അന്തര്‍ സംസ്ഥാന പാതയിലെ പ്രധാന റോഡായ പേര്യ ചുരം, നാളെയോടെ രാവിലെ 10 മണി മുതല്‍ ചെറിയ വാഹനങ്ങള്‍ക്ക് തുറന്ന് നല്‍കും. എന്നാല്‍, ഭാരവാഹനങ്ങള്‍ക്ക് ഗതാഗത നിരോധനം തുടരുമെന്നാണ് വിശദീകരണം.