കേരളത്തിൽ കാട്ടാനയുടെ കടന്നുകയറ്റം വീണ്ടും മനുഷ്യജീവിതം കവർന്നെടുക്കുന്നു. മൂന്നുദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾ സംസ്ഥാനത്ത് തുടർച്ചയായാണ് ഉണ്ടായുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ വന്യജീവി ആക്രമണങ്ങളുടെ തോത് വർധിച്ചതായി പൊതു നിരീക്ഷണത്തിലാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വനംമന്ത്രി എ. കെ. ശശീന്ദ്രൻ നിയമസഭയിൽ വെച്ച കണക്കുകൾ പ്രകാരം, കഴിഞ്ഞ എട്ട് വർഷത്തിനിടെ 909 പേരാണ് സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 7492 പേർക്ക് പരിക്കേറ്റു, ഇവരിൽ പലരും തങ്ങളുടെ മുഴുവൻ ജീവിതവും കിടപ്പിലായാണ് ചെലവഴിക്കുന്നത്. 2016 മുതൽ 2023 വരെ കേരളത്തിൽ 55,839 വന്യജീവി ആക്രമണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിവർഷ മരണസംഖ്യ 2016ൽ 142, 2017ൽ 110, 2018ൽ 134 എന്നിങ്ങനെയാണ്. 2023ൽ 85 പേരാണ് വയലിലൂടെ കാട്ടാനകളുടെ ആക്രമണങ്ങൾക്ക് ഇരയായത്. ഭൗതിക നഷ്ടങ്ങൾക്കുപുറമേ, പൊതുജനങ്ങൾക്ക് വരുത്തുന്ന ഭയവും ആശങ്കയും വർധിച്ചുവരികയാണ്.
അതേസമയം, നഷ്ടപരിഹാരം ലഭിക്കുന്നത് മരിച്ചവരിൽ കുറച്ച് പേരുടെ കുടുംബങ്ങൾക്കായേ ഉള്ളൂ. 909 മരണങ്ങളിൽ 706 പേർക്കാണ് നഷ്ടപരിഹാരം നൽകിയതെന്നാണ് കണക്ക്. കോതമംഗലത്ത് കാട്ടാന ചവിട്ടിക്കൊന്ന യുവാവ് എൽദോസിന്റെ കുടുംബത്തിന് സഹായധനം ഇന്നുതന്നെ നൽകുമെന്ന് വനംവകുപ്പ് മന്ത്രി വ്യക്തമാക്കി. സാധാരണ രണ്ട് ഗഡുക്കളായി നൽകുന്ന സഹായധനം എൽദോസിന്റെ കുടുംബത്തിന് ഒരു ഗഡുവിൽ തന്നെ ലഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പു.