രാജ്യത്ത് ഒന്നേറെ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പരിഷ്‌കരിച്ചുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്ല് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്ലിന് വിശദമായ പഠനം നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനാണ് ബില്ല് നേരിടുന്നത്. ഭരണഘടനാ വിരുദ്ധമാണെന്നും ഇതിന്റെ അടിസ്ഥാന ഘടനയ്ക്ക് വിഘാതമാണെന്നും കോണ്‍ഗ്രസും ആര്‍ജെഡിയും ആരോപിച്ചു. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, എല്ലാ പാര്‍ട്ടി എംപിമാരും പാര്‍ലമെന്റില്‍ സജീവമായി പങ്കെടുക്കണമെന്ന് ടിഡിപി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.