ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍ശന നടപടികള്‍ ആരംഭിക്കുന്നു. അപകടങ്ങള്‍ ഉണ്ടാക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. പ്രത്യേകിച്ച്, അപകടത്തില്‍ ആളുകള്‍ മരിക്കുന്ന സാഹചര്യങ്ങളില്‍, ബന്ധപ്പെട്ട ബസിന്റെ പെർമിറ്റ് ആറുമാസത്തേക്ക് റദ്ദാക്കും. അതേസമയം, അശ്രദ്ധമായി ബസ് ഓടിച്ച് ആളുകള്‍ക്ക് പരിക്ക് സംഭവിക്കുന്ന സംഭവങ്ങളില്‍ മൂന്ന് മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പൊലീസ് ക്ലിയറന്‍സ് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കുകയും ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ക്ലീനര്‍മാരും നിയമാനുസൃതമായി സേവനം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. വാഹനമുടമകള്‍ ബസിനുള്ളില്‍ ജീവനക്കാരുടെ പേര്, ഫോണ്‍ നമ്പര്‍, പരാതി സമര്‍പ്പിക്കാനുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ, മത്സരയോട്ടം തടയാന്‍ ബസുകളില്‍ ജിയോ ടാഗിംഗ് സംവിധാനം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് പനയമ്പാട് മേഖലയില്‍ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് വേഗത നിയന്ത്രിക്കാന്‍ വിവിധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയ പാതയില്‍ ഡിവൈഡര്‍ സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നു. 16 ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തി അവയുടെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള കര്‍ശന നടപടികള്‍ റോഡപകടങ്ങള്‍ കുറക്കാന്‍ നിര്‍ണായകമാകുമെന്ന് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നു.