മൂന്ന് ദിവസം നിരക്ക് മാറാതെതുടരുകയും തുടര്‍ന്ന് ചൊവ്വാഴ്ച നേരിയ വര്‍ധന രേഖപ്പെടുത്തുകയും ചെയ്ത സ്വര്‍ണവിലയില്‍ ഇന്ന് കുറവായി. ഒരു പവന് 120 രൂപ കുറവായി 57,080 രൂപയായിരുന്നു ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,135 രൂപയായി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മുന്‍ ദിവസങ്ങളില്‍ 80 രൂപയുടെ നേരിയ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണവില, ഇന്ന് വീണ്ടും താഴ്ന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറവുണ്ടായി. ഗ്രാമിന് 10 രൂപ കുറവോടെ 5,890 രൂപയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
ഡിസംബറില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഡിസംബര്‍ 11,12 തിയ്യതികളിലായിരുന്നു. അന്ന് പവന് 58,280 രൂപയും ഗ്രാമിന് 7,285 രൂപയുമായിരുന്നു. എന്നാല്‍, ഈ മാസത്തെ ഏറ്റവും താഴ്ന്ന വില ഡിസംബര്‍ രണ്ടാം തീയതി രേഖപ്പെടുത്തി: പവന് 56,720 രൂപയും, ഗ്രാമിന് 7,090 രൂപയും.
എംസി എക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,362 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 2,643 ഡോളറിലാണ് നിലവിലുള്ളത്.