സര്‍ക്കാര്‍ അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷന്‍ അധ്യാപനം നിരോധനം; കര്‍ശന നടപടി

സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രവർത്തനങ്ങൾ കർശന നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളിലെ സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്ന കാര്യത്തിൽ വിശദമായ പരിശോധനയ്ക്കു മന്ത്രിയുടെ നിർദേശം. പിടിഎ കമ്മിറ്റികൾക്ക് അധ്യാപകരുടെ ഈ ഭാഗത്തെ വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറാനും നിർദേശമുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

വിജിലൻസ് പരിശോധനയും നടപടിയും
പൊതു വിദ്യാലയ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ് വിഭാഗം പരിശോധന നടത്തും. കുറ്റക്കാരെന്ന് തെളിയിക്കുന്നവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, ചോദ്യപേപ്പറുകളിൽ നിന്നുള്ള ചില ചോദ്യങ്ങൾ യുട്യൂബ് ചാനലുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top