വയനാട് ജില്ലയിലെ വ്യത്യസ്ത ജോലി ഒഴിവുകൾ നോക്കാം

മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നിയമനം

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍, റെസ്പിരേറ്ററി മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോനിസിസ്, ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, സൈക്യാട്രി, സീനിയര്‍ റെസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവിലേക്കും ഒരു മാസത്തിനുള്ളില്‍ വരാന്‍ പോകുന്ന ഒഴിവിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിസംബര്‍ 20 ന് രാവില 11ന് വയനാട് മെഡിക്കല്‍ കോളേജില്‍ കൂടിക്കാഴ്ച നടക്കും. എം.ബി.ബി.എസ്, എം.ഡി, എം.എസ്, ഡി.എന്‍.ബി, ഡി.എം, ടി.സി.എം.സി, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04935 299424.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തെ#ാഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിലുള്ള ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടിങ്ങ്, ബുക്ക് കീപ്പിങ്ങ് എന്നിവയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ഡിസംബര്‍ 24 ന് രാവിലെ 10.30 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 04936 202035.

വെറ്ററിനറി ഡോക്ടര്‍ നിയമനം

മൃഗ സംരക്ഷണ വകുപ്പ് വയനട് ജില്ലയില്‍ രാത്രികാല മൃഗ ചികിത്സ വീട്ടുപടിക്കല്‍ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ താല്‍ക്കാലികമായി നിയമിക്കുന്നു. 90 ദിവസത്തേക്കാണ് നിയമനം. ബി.വി.എസ്.സി, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. 44020 രൂപ പ്രതിമാസ വേതനം ലഭിക്കും. ഡിസംബര്‍ 23 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 202292.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top