റഷ്യൻ ആരോഗ്യ മന്ത്രാലയം ക്യാൻസറിനായി നവീന എംആർഎൻഎ വാക്‌സിൻ വികസിപ്പിച്ചെടുത്തതായി പ്രഖ്യാപിച്ചു. ക്യാൻസർ രോഗികളുടെ ചികിത്സയ്ക്ക് ഈ വാക്‌സിൻ നിർണായകമായി പ്രയോജനപ്പെടുമെന്നും 2025 ആരംഭത്തിൽ ഇത് വിതരണം ചെയ്യുന്നതിന് തയ്യാറാവുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നിരവധി ഗവേഷണ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് വാക്‌സിൻ വികസന പ്രക്രിയ പൂര്‍ത്തിയായത്. റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ടിൽ വാക്‌സിൻ രചനയുടെ പ്രീ-ക്ലിനിക്കൽ പരിശോധനകളിൽ ട്യൂമർ വളർച്ചയും മെറ്റാസ്റ്റാസിസ് സാധ്യതയും തടയുന്നതിൽ വിജയിച്ചിട്ടുണ്ടെന്ന് അറിയിക്കപ്പെട്ടു.
വാക്‌സിൻ ചികിത്സയ്ക്കായി മാത്രമാണ് ഉപയോഗിക്കപ്പെടുക, പ്രതിരോധ ലക്ഷ്യങ്ങൾക്കല്ലെന്ന് ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഡയറക്ടർ അലക്‌സാണ്ടർ ഗിന്റ്സ്ബർഗ് പറഞ്ഞു.
അതേസമയം, വാക്‌സിന്റെ പേര്, ഏത് ക്യാൻസർ തരം ഇതുവഴി ചികിത്സിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉൾപ്പെടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. റഷ്യ ഇത് എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തിലും ഇപ്പോഴും വ്യക്തതയില്ല.