വെന്തുരുകി നാട് ; നീർച്ചാലുകളടക്കം വരണ്ടു

പുൽപള്ളി: കാലാവസ്ഥാ വളരെ വലിയ രീതിയിൽ ഗ്രാമങ്ങളെ ബാധിക്കുന്നു.കടുത്ത രീതിയിലുള്ള വരൾച്ചയിൽ ആണ് ഗ്രാമം . തോടുകളും കുളങ്ങളും കിണറുകളും വറ്റി. കർണാടകാതിർത്തിയിലെ മുള്ളൻകൊല്ലിയുടെ തീരപ്രദേശത്ത് പകൽ വെന്തുരുകുന്ന ചൂടാണ്. കാർഷിക വിളകൾ വാടിയുണങ്ങി. മുദ്ദള്ളിതോട് വരണ്ടു. കന്നാരംപുഴയിൽ ഒഴുക്കുനിലച്ചു. കടമാൻതോട്ടിലും വെള്ളമില്ല.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

കൊളവള്ളി, മരക്കടവ്, പെരിക്കല്ലൂർ എന്നിവിടങ്ങളിൽ കൃഷിയിടങ്ങൾ വിണ്ടുകീറി. കബനിപ്പുഴയിൽ ജലനിരപ്പ് അപകടമില്ലാത്തവിധം നിലനിൽക്കുന്നതാണ് ഏക ആശ്വാസം. ബീച്ചനഹള്ളി അണക്കെട്ടിലെ വെള്ളം കൃഷിക്ക് നൽകാതെ കുടിവെളള ആവശ്യത്തിനു നിലനിർത്തിയതാണ് കാരണം. കബനീതടത്തിൽ ജലസേചനമില്ലാതെ കൃഷികൾ കരിയുമ്പോഴും ശക്തമായ വരൾച്ചയും ജലക്ഷാമവും മുന്നിൽകണ്ട് കർണാടക അധികൃതർ കബനിയിലെ ജലം ഭദ്രമായി സൂക്ഷിച്ചിരിക്കയാണ്.ജലസേചനം മുടങ്ങിയതോടെ കൃഷികൾ കാര്യമായി നശിക്കുന്നു. സ്വകാര്യ സ്‌ഥലങ്ങളിലെ കുളങ്ങളിലും വെള്ളമില്ല. ചെറുതോടുകൾ നീരൊഴുക്ക് നിലച്ച് പുല്ലുപിടിച്ചു.മുടങ്ങാതെ പുഞ്ചക്കൃഷി നടത്തിയിരുന്ന പാടങ്ങളിൽ ഇക്കൊല്ലം കൃഷി നടക്കില്ലെന്നു കർഷകർ പറയുന്നു.കബനിയുടെ തീരത്തുള്ള പാടങ്ങളും തരിശായി കിടക്കുന്നു.കുടിവെള്ളത്തിനും പ്രയാസമായി. ജലക്ഷാമം രൂക്ഷമായതോടെ കൃഷിക്കു പുറമേ കന്നുകാലി വളർത്തലും പ്രയാസത്തിലായി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top