സംസ്ഥാനത്ത് അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ എ.ഐ. ക്യാമറകളുടെ രണ്ടാം ഘട്ടം ആവിഷ്കരിച്ച് പോലീസ് രംഗത്തേക്ക് കടക്കുന്നു. ഗതാഗത നിയന്ത്രണങ്ങളിൽ കൂടുതൽ കർശനത ഉറപ്പാക്കുന്നതിനായി ട്രാഫിക് ഐ.ജി.ക്ക് പുതിയ പദ്ധതി തയ്യാറാക്കാൻ നിർദേശം നൽകിയതായാണ് റിപ്പോര്‍ട്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
നിലവിൽ മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച 675 എ.ഐ. ക്യാമറകളാണ് പ്രവർത്തിക്കുന്നത്. ഇനി വരുന്നത് വിവിധ ബ്ലാക്ക് സ്പോട്ടുകൾ അടക്കം നിയമലംഘനങ്ങൾ കൂടുതലുള്ള പ്രദേശങ്ങളെ പ്രാധാന്യപ്പെടുത്തി നൂതന സംവിധാനങ്ങൾ ആയിരിക്കും. മുൻകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, പോലീസ് വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ക്യാമറകൾ സ്ഥാപിക്കുക.
ഈ പുതിയ പദ്ധതി ഗതാഗത സുരക്ഷ മെച്ചപ്പെടുത്താനും അപകടങ്ങളുടെ നിരക്ക് കുറയ്ക്കാനും നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ.