അവശ്യമായ സൗകര്യങ്ങളും വൈദ്യസഹായവും ലഭ്യമാണെങ്കിൽ രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാതല ആശുപത്രികളിലെ സൗകര്യങ്ങള്‍ പരമാവധി വിനിയോഗിച്ച് അതാത് തലത്തിലുള്ള ചികിത്സകള്‍ അവിടെയെല്ലാം ലഭ്യമാക്കണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മാത്രം ഗുരുതരാവസ്ഥകളിലാണ് രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഈ പുതിയ നിര്‍ദേശത്തിന്‍റെ പ്രധാന ലക്ഷ്യം മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറയ്ക്കുക എന്നതാണ്.
ആശുപത്രികളില്‍ റഫറല്‍ ലിസ്റ്റ് നിര്‍മിച്ചിട്ടുള്ളതായും അത് നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എല്ലാ ആശുപത്രികളും സേവനങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലാക്കുകയും റെഫറലുകള്‍ കുറയ്ക്കുകയും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.