വയനാട് പുനരധിവാസ പദ്ധതിയിൽ ഗുരുതര വീഴ്ചകളുണ്ടായതായി സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ആരോപിച്ചു. അർഹരായ പലർക്കും കരട് പട്ടികയിൽ നിന്നും ഒഴിവാക്കിയതായും, ഇതിൽ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ചൂരൽമല-മുണ്ടക്കൈ ഉരുള്‍പൊട്ടലിന് പിന്നാലെയുള്ള പുനരധിവാസ നടപടികൾക്കായി തയ്യാറാക്കിയ കരട് പദ്ധതി മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. 26-ാം തീയതി മന്ത്രിസഭാ യോഗത്തിൽ പദ്ധതി അംഗീകരിക്കും. പട്ടികയിലെ അപാകതകൾ പരിഹരിച്ച്, ടൗൺഷിപ്പ് ഡിസൈനുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ചർച്ച നടത്തും.
പുനരധിവാസ ടൗൺഷിപ്പിൽ 1000 സ്‌ക്വയർഫീറ്റ് വിസ്തൃതിയുള്ള ഒറ്റനില വീടുകൾ ഒരുക്കാനാണ് പദ്ധതിയെന്നും, വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.