താല്‍ക്കാലിക ജീവനക്കാരെ ദീര്‍ഘകാലം നിലനിർത്തുന്ന സർക്കാർ സ്ഥാപനങ്ങളുടെ പ്രവണതയ്‌ക്കെതിരെ സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനം. തൊഴിൽ അവകാശങ്ങൾ ലംഘിക്കുന്ന രീതിയാണിതെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കേന്ദ്ര ജല കമ്മിഷനില്‍ 14 മുതല്‍ 20 വർഷം വരെ താൽക്കാലികമായി ജോലി ചെയ്ത ചില തൊഴിലാളികൾക്ക് സ്ഥിര ജോലി അനുവദിക്കേണ്ട സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. സുസ്ഥിരവും നീതിയുക്തവുമായ തൊഴിൽ നൽകുന്നതിൽ സർക്കാർ മാതൃകയാകണമെന്ന് കോടതി നിർദ്ദേശിച്ചു.
സർക്കാർ സ്ഥാപനങ്ങൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതകളിൽ നിന്ന് പിന്മാറണം. സ്വകാര്യ മേഖലയിലെ മാതൃകകളെ സർക്കാർ സ്ഥാപനങ്ങൾ അനുകരിക്കരുതെന്നും തൊഴിൽ നയം മനുഷ്യവഴികളായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.