ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്‌സൈസ് റേഞ്ച് പാര്‍ട്ടി ബാവലി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ നാല് യുവാക്കള്‍ പിടിയിലായി. മാനന്തവാടി എക്‌സൈസ് ഇന്‍സ്പെക്ടര്‍ ശശി കെ യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 60.077 ഗ്രാം മെത്താഫെറ്റമിന്‍ ഉള്‍പ്പെടെ മാരക മയക്കുമരുന്നുമായി പ്രതികളെ പിടികൂടിയത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പിടിയിലായവരില്‍ കോഴിക്കോട് കസബയിലെ റിസ്വാന്‍ (28), താമരശ്ശേരി പൂനൂരിലെ ശിഹാബ് കെ പി (29), പാലക്കാട് ഷൊര്‍ണൂരിലെ മുഹമ്മദ് റാഷിദ് (27), കോഴിക്കോട് കക്കോടിയിലെ രമീഷ് ബര്‍സ (20) എന്നിവരാണ്. കെഎ-05-എല്‍-5581 നമ്പര്‍ മാരുതി വാഗണര്‍ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. നിയമവിരുദ്ധ മയക്കുമരുന്ന് ഇടപാടുകളില്‍ തുടര്‍ അന്വേഷണം നടക്കുകയാണ്.