2025 ജനുവരി 1 മുതൽ കിറ്റ്കാറ്റ് അല്ലെങ്കിൽ അതിനുമുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് ലഭ്യമല്ല anymore. സാംസങ് ഗ്യാലക്സി എസ്3, എച്ച്ടിസി വൺ എക്‌സ് എന്നിവ ഉൾപ്പെടെ പല പഴയ മോഡലുകളിലും ഈ മെസേജിംഗ് ആപ്ലിക്കേഷന്റെ പ്രവർത്തനം അവസാനിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പുതിയ ഫീച്ചറുകൾ പഴയ ആൻഡ്രോയിഡ് വേർഷനുകളിൽ പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് ഈ മാറ്റം മെറ്റ നടപ്പിലാക്കുന്നത്. എഐ സാങ്കേതികവിദ്യ ഉൾപ്പെടെ വാട്സ്ആപ്പിന്റെ പുതിയ സംവിധാനങ്ങൾ പിന്തുണയ്ക്കാൻ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് കഴിയില്ല. 2013ൽ അവതരിപ്പിച്ച ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓഎസ് ഗൂഗിള്‍ ഇതിനകം പിന്തുണ അവസാനിപ്പിച്ചുകഴിഞ്ഞു, ഇത് വാട്സ്ആപ്പിന്റെ പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ട്.
വാട്സ്ആപ്പ് ലഭിക്കാതെ പോകുന്ന പ്രധാന ഫോണുകൾ
- സാംസങ്: ഗ്യാലക്സി എസ്3, ഗ്യാലക്സി നോട്ട് 2, ഗ്യാലക്സി എസ്4 മിനി
- മോട്ടോറോള: മോട്ടോ ജി (ഒന്നാം തലമുറ), റേസർ എച്ച്‌ഡി, മോട്ടോ ഇ 2014
- എച്ച്ടിസി: വൺ, വൺ എക്‌സ്+, ഡിസൈർ 500, ഡിസൈർ 601
- എൽജി: ഒപ്റ്റിമസ് ജി, നെക്‌സസ് 4, ജി2 മിനി, എൽ90
- സോണി: എക്സ്പീരിയ സ്സെഡ്, എക്സ്പീരിയ എസ്പി, എക്സ്പീരിയ ടി, എക്സ്പീരിയ വി
പഴയ മോഡലുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ഫീച്ചറുകൾ അനുഭവിക്കാൻ പുത്തൻ ഫോണുകൾ വാങ്ങുക മാത്രമാണ് പരിഹാരം.