കേരളം പുതുവത്സര ആഘോഷങ്ങളുടെ തിരമാലയില്‍ മുങ്ങി! നഗരങ്ങളേയും വിനോദ സഞ്ചാരകേന്ദ്രങ്ങളേയും ആവേശഭരിതമാക്കിയ പുതുവത്സരാഘോഷങ്ങള്‍, ജനകീയ പങ്കാളിത്തത്തിന്റെ തെളിവായി മാറി. കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലടക്കം അനേകം പേർ പുതുവത്സരത്തിനെ വരവേറ്റു. ആഘോഷങ്ങളുടെ വമ്പൻ തിരക്കിനൊപ്പം, പൊലീസിന്റെ കർശന നിയന്ത്രണവും നിലനിന്നിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഫോർട്ട് കൊച്ചിയിലെ വെളി ഗ്രൗണ്ട് പ്രധാന ആഘോഷ കേന്ദ്രമായി. പപ്പാഞ്ഞിയെ കത്തിക്കാനുള്ള അതിഥി ആർഭാടവും ഇത്തവണ പുതിയ മാതൃകയിലായിരുന്നു. അപകട സാധ്യത കുറയ്ക്കാൻ റിമോട്ട് സംവിധാനത്തിലൂടെയായിരുന്നു പപ്പാഞ്ഞി കത്തിച്ചത്. 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ നടൻ വിനയ് ഫോർട്ടാണ് കത്തിച്ചുതുടങ്ങിയത്. കാക്കനാട്, മലയാറ്റൂർ, പള്ളുരുത്തി എന്നിവിടങ്ങളിലും പപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരത്തിനെ വരവേറ്റു.
ലോകത്താകെ ആവേശത്തോടെ കണ്ട കിരിബാത്തി ദ്വീപാണ് പുതുവത്സരത്തെ ആദ്യമായി വരവേറ്റത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് പുതുവത്സരം പിറന്ന ദ്വീപ്, ആഘോഷങ്ങളുടെ തുടക്കം കുറിച്ചു. അതേസമയം, ഏറ്റവും ഒടുവില്‍ പുതുവത്സരം വരവെത്തുക അമേരിക്കയിലെ ബേക്കർ ഐലൻഡിലും ഹൗലൻഡ് ഐലൻഡിലുമാണ്, നാളെ വൈകിട്ട് അഞ്ചരയോടെ.