കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കും. ചടങ്ങ് രാവിലെ 10.30ന് തിരുവനന്തപുരം രാജ്ഭവനില്‍ നടക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അടുത്തിടെ ബിഹാര്‍ ഗവര്‍ണറായിരുന്ന ആര്‍ലേക്കറിനെ കേരളത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. ചുമതലയേല്‍ക്കാനായി ഇന്നലെ വൈകുന്നേരം അദ്ദേഹം തിരുവനന്തപുരം എത്തി. വിമാനത്താവളത്തില്‍ നിയമനം ലഭിച്ച ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു.
70 കാരനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗോവ സ്വദേശിയും ആര്‍എസ്‌എസിലൂടെ വളര്‍ന്നു വന്ന നേതാവുമാണ്. 1989ല്‍ ബിജെപിയില്‍ ചേര്‍ന്ന ആര്‍ലേക്കര്‍ ഗോവയില്‍ സ്പീക്കറും മന്ത്രിയും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോവ നിയമസഭയെ കടലാസ് രഹിത നിയമസഭയായി മാറ്റിയത് അദ്ദേഹത്തിന്റെ സ്പീക്കര്‍ കാലഘട്ടത്തിലെ സുപ്രധാന നേട്ടമാണ്.