പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) യോജന പ്രകാരം 2025-ൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് 6,000 രൂപയുടെ സഹായധനം ലഭിക്കും. ഈ തുക 19, 20, 21-ാം ഗഡുക്കളായി 2,000 രൂപ വീതം നൽകപ്പെടും. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിക്കുന്ന ഈ തുക ഓരോ വർഷവും മൂന്ന് ഗഡുക്കളായി ലഭിക്കും. ആദ്യ ഗഡു ജനുവരി/ഫെബ്രുവരിയിലോ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ ഗഡു ജൂണിലും മൂന്നാമത്തെ ഗഡു ഒക്ടോബറിലും ലഭിക്കും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കർഷകർക്ക് നിർബന്ധമായും ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യുക, ഭൂമി രേഖകൾ പരിശോധിക്കുക, ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക എന്നിവയിൽ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക പിഎം കിസാൻ വെബ്‌സൈറ്റ് സന്ദർശിച്ച് ലഭ്യമാക്കാം.
2025-ലെ ഗഡുക്കളുടെ വിശദാംശങ്ങൾ: 19-ാം ഗഡു 2,000 രൂപ (സാധ്യത: ജനുവരി/ഫെബ്രുവരി), 20-ാം ഗഡു 2,000 രൂപ (സാധ്യത: ജൂൺ), 21-ാം ഗഡു 2,000 രൂപ (സാധ്യത: ഒക്ടോബർ).