ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ അറസ്റ്റില്‍. മധുരയിലെ അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ വിദ്യാർഥിനി നേരിടേണ്ടിവന്ന ബലാത്സംഗ സംഭവത്തിൽ മഹിളാ മോർച്ചയുടെ പ്രതിഷേധത്തിനിടെയായിരുന്നു അറസ്റ്റു. പൊലീസ് അനുമതിയില്ലാതെയാണ് ഖുശ്ബു നേതൃത്വം നൽകിയ സംഘം പ്രതിഷേധം നടത്തിയത്.
![](https://wayanadvartha.in/wp-content/uploads/2024/12/IMG-20241214-WA0009-2.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പ്രതിഷേധത്തെ തടയാൻ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നെങ്കിലും അതിനെ ലംഘിച്ചാണ് പ്രവർത്തകർ രംഗത്തിറങ്ങിയത്. ഖുശ്ബുവിനോടൊപ്പം മറ്റ് ബിജെപി നേതാക്കളേയും അറസ്റ്റ് ചെയ്ത പൊലീസ്, ചിലരെ വീട്ടുതടങ്കലിൽ വെച്ചതായാണ് റിപ്പോര്‍ട്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി യുവമോർച്ച പ്രവർത്തകർ, ചിലപ്പതികാരത്തിലെ കണ്ണകിയെ അനുസ്മരിപ്പിക്കുന്നതുപോലെ ചിലമ്പ് അണിഞ്ഞ് പ്രതിഷേധത്തിൽ പങ്കെടുത്തു. ഖുശ്ബുവിന് പിന്നാലെ നിരവധി നേതാക്കളും പൊലീസ് നടപടി നേരിട്ടു.