കൽപ്പറ്റ: വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സര്‍വകലാശാല ഡീന്‍ എം.കെ.നാരായണനും ട്യൂട്ടര്‍ കെ. കാന്താനാഥനെയെും പുതിയ വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രനാഥ് സസ്പെന്‍ഡ് ചെയ്തു. ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വി.സിയുടെ നടപടി.
വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ നേരത്തെ വൈ .ചാൻസലർ എം.ആർ ശശിന്ദ്രനാഥിനെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം സസ്പെന്‍ഷനില്‍ ഒതുക്കരുതെന്നും ഡീനിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നും സിദ്ധാര്‍ഥിന്‍റെ അച്ഛന്‍ ജയപ്രകാശന്‍ ആവശ്യപ്പെട്ടു. പ്രതി ചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കേസ് സിബിഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും സിദ്ധാര്‍ഥന്‍ ജീവനൊടുക്കിയെ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടുവെന്നുമായിരുന്നു ഡീന്‍.എം.കെ നാരായണന്‍റെ മറുപടി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr