താത്ക്കാലിക നിയമനം*എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷന്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് തസ്തികളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ലാബ് ടെക്നീഷന്‍ തസ്തികയിലേക്ക് ഡി.എം.എല്‍.റ്റി / ബി. എസ്. സി എം.എല്‍.റ്റി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഒ.പി ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 16 ന് രാവിലെ 11 മുതല്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍ – 04935 -296906.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ആശാവര്‍ക്കര്‍ നിയമനം*കല്‍പ്പറ്റ നഗരസഭാ പരിധിയിലെ ഒഴിവുള്ള 8,10,20,25 വാര്‍ഡുകളിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം ജനുവരി 14 ന് രാവിലെ 10 ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.