കേരളത്തിൽ ഭൂമി ഇടപാടുകൾക്കുള്ള നിയമത്തിൽ വലിയ മാറ്റം, ഇനി എന്തെല്ലാം പുതുമകളുണ്ടെന്ന് അറിയൂ!

കേരളത്തിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും പുതിയ മാർഗനിർദേശങ്ങൾ കൊണ്ടുവന്ന് റവന്യു വകുപ്പ് നടപടികൾ ചിട്ടപ്പെടുത്തി. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഭൂമി ഇടപാടുകൾ ഇനി ‘എന്റെ ഭൂമി’ പോർട്ടലിലൂടെ മാത്രമാകും നടത്തുക. ഭൂമി വിറ്റുതരുന്ന ഉടമയിൽ നിന്ന് ഉടനെ തന്നെ പുതിയ ഉടമയ്ക്ക് ‘പോക്കുവരവ്’ കൈമാറുന്ന സംവിധാനവും നടപ്പാക്കും. അതിനായി ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് നിർബന്ധമായും ഉണ്ടാകണം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഉടമസ്ഥത കൈമാറുന്ന ഭൂമിയുടെ വിസ്തീർണ വ്യത്യാസമനുസരിച്ച് സർവേ സ്കെച്ചിലും മാറ്റം വരുന്നതോടെ, വില്ലേജുകളിൽ ‘പോക്കുവരവ്’ക്കായി പ്രത്യേകം അപേക്ഷിക്കേണ്ട ആവശ്യമില്ല. സർവേ സ്കെച്ചിൽ തണ്ടപ്പേർ വിവരങ്ങളും രേഖപ്പെടുത്തും. പുതിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭൂനികുതി രസീതുകളിൽ ഇനി ‘കരം അടച്ചതിനുള്ള രേഖ മാത്രം’ എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ഡിജിറ്റൽ സർവേ പൂർത്തിയായ ഭൂമികളിൽ ഭൂനികുതി അടയ്ക്കലും കൈമാറ്റവും ഡിജിറ്റൽ ബേസിക് ടാക്സ് രജിസ്റ്റർ അടിസ്ഥാനമാക്കിയാണ് നടത്തുക.

‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചാൽ, വില്ലേജ് ഓഫിസർ രേഖകൾ പരിശോധിച്ച് ഒരു തവണ പരിശോധന പൂർത്തിയാക്കും. അതിനുശേഷം ഓൺലൈനായി നികുതി രസീത് ലഭ്യമാക്കും. ഈ രസീതുകളിൽ പഴയതും പുതിയതുമായ സർവേ അല്ലെങ്കിൽ റീസർവേ നമ്പറുകൾ ഉൾപ്പെടുത്തുന്നതോടെ ഉടമസ്ഥൻമാർക്കും ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും വിശദാംശങ്ങൾ പരിശോധനക്ക് സുലഭമാകും.

ഡിജിറ്റൽ രേഖകളിലെ വിസ്തൃതിയുടെ അടിസ്ഥാനത്തിലാണ് ഇനി ഭൂനികുതി അടയ്ക്കേണ്ടത്. സർവേ രേഖകളിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഡിജിറ്റൽ ലാൻഡ് റെക്കോർഡ്സ് മാനേജ്മെന്റിലൂടെ ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാം. നിലവിൽ കാസർഗോഡ് ജില്ലയിലെ ഗുജ്ജാർ വില്ലേജിലാണ് ഈ പദ്ധതി പ്രാരംഭമായി നടപ്പാക്കിയിട്ടുള്ളത്. 150 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായിട്ടുണ്ടെന്നും അതിന്റെ വിജ്ഞാപനം ഉടൻ ഉണ്ടാകുമെന്നും റവന്യു വകുപ്പ് അറിയിച്ചു.

സർവേ സ്കെച്ചിൽ മൂന്ന് നിറങ്ങളിലെ കോഡുകൾ ഉൾപ്പെടുത്തുന്നതോടെയാണ് ഭൂരേഖകളിലെ പ്രശ്നങ്ങൾ നേരിയാൻ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. സർവേ രേഖയിൽ ചെറിയ തെറ്റുകൾ സംബന്ധിച്ച പരാതികൾ പച്ച നിറത്തിൽ കൊടുക്കും, ഇവ വില്ലേജ് ഓഫിസർക്ക് തിരുത്താൻ കഴിയും. മഞ്ഞ നിറത്തിലുള്ള സ്കെച്ച്‌ കൈമാറ്റ അവകാശത്തിനോ വിസ്തൃതിക്കോ പ്രശ്നങ്ങളുള്ളതാണെന്ന് സൂചിപ്പിക്കും. ചുവപ്പ് നിറം സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട അതിർത്തി പ്രശ്നങ്ങൾ അടയാളപ്പെടുത്തുന്നു. ഈ നിറങ്ങളുള്ള ഭൂമിക്ക് പ്രീമ്യൂട്ടേഷൻ സ്‌കെച്ച് അനുവദിക്കുമ്പോൾ, ‘പരാതികൾ ഉള്ളതിനാൽ സ്കെച്ചിൽ മാറ്റം വന്നേക്കാം’ എന്ന വാട്ടർമാർക്കും ചാർത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top