കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആശ്വാസം: എട്ടാം ശമ്പള കമ്മീഷന് മന്ത്രിസഭയുടെ അംഗീകാരം

2025-26 വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് അവതരിക്കാനിരിക്കെ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും വലിയ ആവശ്യം പൂര്‍ത്തീകരിക്കുന്ന വാർത്ത പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് അംഗീകാരം നല്‍കിയിരിക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

അടിസ്ഥാന ശമ്പളവും അലവൻസുകളും പെൻഷനും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ സർക്കാർ. നിരവധി ജീവനക്കാർക്കായി ഈ പ്രഖ്യാപനം വലിയ ആശ്വാസകരമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പുതിയ കമ്മീഷൻ 2026ഓടെ രൂപീകരിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.

ഏഴാം ശമ്പള കമ്മീഷൻ വഴി 2016 ജനുവരിയിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള ഘടനയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. 2014-ൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചപ്പോൾ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ കമ്മീഷൻ വരുന്നത് ശ്രദ്ധേയമാണ്.

2014-ൽ രൂപീകരിച്ച കമ്മീഷൻ 2015 നവംബർ 19-ന് അതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയും 2016 ജനുവരി 1-ന് നടപ്പിലാക്കുകയും ചെയ്തിരുന്നു. അതുപോലെ, എട്ടാം ശമ്പള കമ്മീഷൻ വഴി ശമ്പള പരിഷ്കാരങ്ങൾ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ.

പുതിയ കമ്മീഷൻ നടപ്പിലാക്കുന്നതിലൂടെ ശമ്പള പരിധി എത്ര ഉയരും, മറ്റു ആനുകൂല്യങ്ങളിൽ എന്തു മാറ്റങ്ങൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ അറിയാനുള്ള ആശങ്കയിലാണ് ഇപ്പോൾ ജീവനക്കാർ. ഫലപ്രദമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് നിസ്സന്ദേഹമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top