പുൽപ്പാറയിൽ വീണ്ടും പുലി; നിർമാണത്തിനായി നിർദേശിച്ച ടൗൺഷിപ്പ് മേഖലയിൽ ആശങ്ക - Wayanad Vartha

പുൽപ്പാറയിൽ വീണ്ടും പുലി; നിർമാണത്തിനായി നിർദേശിച്ച ടൗൺഷിപ്പ് മേഖലയിൽ ആശങ്ക

കൽപറ്റ∙ എൽസ്റ്റൺ എസ്റ്റേറ്റിന്റെ പുൽപ്പാറ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇടവേളയ്ക്ക് ശേഷം ഇന്നലെ അർധരാത്രിയോടെയാണ് പുലിയെ നാട്ടുകാർ കണ്ടത്. ഈ വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ടൗൺഷിപ്പ് നിർമിക്കാൻ നിർദേശിച്ച പ്രദേശത്തിന്റെ ഭാഗമാണ് പുൽപ്പാറ. എന്നാൽ എസ്റ്റേറ്റിൽ കാടുവെട്ടാത്തത് വന്യമൃഗ ശല്യം വർധിക്കാൻ കാരണമായതായി നാട്ടുകാർ ആരോപിച്ചു. മേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top