വയോസാന്ത്വനം പദ്ധതിയിലേക്ക് സന്നദ്ധസംഘടനകള്‍ക്ക് അപേക്ഷിക്കാം

സാമൂഹികനീതി വകുപ്പ് മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പാക്കുന്ന വയോസാന്ത്വനം പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംരക്ഷിക്കാന്‍ ആരുമില്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങള്‍ക്ക് സ്ഥാപനതല സംരക്ഷണം ഉറപ്പാക്കുകയാണ് വയോസാന്ത്വനം പദ്ധതി ലക്ഷ്യം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പദ്ധതിയില്‍ സാമൂഹികനീതി വകുപ്പ് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കും. കിടപ്പ് രോഗികളായ വയോജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറുള്ള സന്നദ്ധ സംഘടനകള്‍ക്ക് പദ്ധതിയിലൂടെ ഗ്രാന്റ് അനുവദിക്കും. പദ്ധതി പ്രകാരം സംസ്ഥാനത്തെ ഓരോ ജില്ലയിലും ഒരു സ്ഥാപനം ആരംഭിക്കുകയാണ് ലക്ഷ്യം. താമസക്കാരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഫീസ് ഈടാക്കാതെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പിനായുള്ള ജീവനക്കാര്‍, ദൈനംദിന ചെലവുകള്‍ക്കായി 80 ശതമാനം തുക സര്‍ക്കാര്‍ ഗ്രാന്റായി അനുവദിക്കും. 20 ശതമാനം തുക സന്നദ്ധ സംഘടനകള്‍ വഹിക്കണം. സര്‍ക്കാരില്‍ നിന്നും മറ്റ് ഗ്രാന്റ്, ആനുകുല്യങ്ങള്‍ ലഭിക്കാത്ത എന്‍ജിഒകളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. പദ്ധതി പ്രകാരം 25 കിടപ്പ് രോഗികളെ സംരക്ഷിക്കാനുള്ള പദ്ധതി ഏറ്റെടുത്ത് നടത്താന്‍ താത്പര്യമുള്ള സംഘടനകള്‍ ജനുവരി 20 നകം നിര്‍ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളുടെയും രണ്ട് പകര്‍പ്പ് സഹിതം ജില്ലാ സാമൂഹിക നീതി ഓഫീസില്‍ നല്‍കണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ സാമൂഹികനീതി വകുപ്പിന്റെ ംംം.ഷെറ.സലൃമഹമ.ഴീ്.ശി വെബ് സൈറ്റിലും ജില്ലാ ഓഫീസിലും ലഭിക്കും. ഫോണ്‍- 04936-205307.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top