കേരള വാർണിംഗ്‌സ് ക്രൈസിസ് ആൻഡ് ഹസാർഡ് മാനേജ്മെന്റ് സിസ്റ്റം (KaWaCHaM) ജനുവരി 21-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ സുരക്ഷാ മുന്നറിയിപ്പ് സംവിധാനം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ‘കവചം’ സൈറൺ ശൃംഖലയുടെ ഉദ്ഘാടനത്തോടെ ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കും.
![](https://wayanadvartha.in/wp-content/uploads/2024/12/IMG-20241214-WA0009-2.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും ലോകബാങ്കിന്റെയും സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തത്. 126 സൈറൺ-സ്ട്രോബ് ലൈറ്റ് ശൃംഖല, 93 വിപിഎൻ ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്ററുകൾ, ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ്‌വെയർ, വിപുലമായ ഡാറ്റാ സെന്റർ എന്നിവ ഉൾപ്പെട്ട ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം അതിതീവ്ര ദുരന്ത സാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഉടൻ ജനങ്ങളിലെത്തിക്കുക എന്നതാണ്.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായിട്ടാണ് KaWaCHaM രൂപീകരിച്ചിരിക്കുന്നത്. അതിവേഗ മുന്നറിയിപ്പുകൾ പ്രാദേശിക ജനങ്ങളിലെത്തിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സാമൂഹിക മാധ്യമങ്ങളും സ്ഥല അധിഷ്ഠിത എസ്‌എംഎസ് സംവിധാനവും പ്രയോജനപ്പെടുത്തുന്നു. കൂടാതെ സൈറൺ-സ്ട്രോബ് ലൈറ്റ് ശൃംഖല വഴി കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന മുന്നറിയിപ്പുകൾ ഏഴിമുട്ടില്ലാതെ ജനങ്ങളിൽ എത്തിക്കും.
ഉദ്ഘാടന ദിവസം വൈകിട്ട് അഞ്ച് മണിക്ക് സൈറൺ ശൃംഖലയുടെ പ്രവർത്തന പരീക്ഷണങ്ങൾ നടക്കും. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ഈ പരീക്ഷണം സുരക്ഷാ ഉറപ്പാക്കാനുള്ള ഭാഗമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.