മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവതി രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചു. ഇതിൽ 5 ലക്ഷം രൂപ ഇന്ന് തന്നെ നൽകും. സംഭവത്തെ തുടർന്ന് പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
പ്രദേശത്ത് ആർആർടി സംഘത്തെ വിന്യസിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കടുവ ഈ മേഖലയിലാണെന്ന് കരുതുന്നതിനാൽ ഉടൻ തന്നെ കൂട് സ്ഥാപിച്ച് ശബ്ദമണികൾ ഉപയോഗിച്ച് പിടികൂടാൻ നടപടികൾ തുടങ്ങും. ടെണ്ടർ നടപടികളിൽ താമസം വന്നാൽ ജനകീയ അടിത്തറയിൽ ഫെൻസിംഗ് പൂർത്തിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബത്തിലെ അംഗത്തിന് ജോലി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മന്ത്രിസഭായോഗത്തിൽ ഇത് ഉന്നയിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ വനംവകുപ്പിന്റെ പ്രവർത്തനങ്ങൾക്കിടയിൽ പിടികൂടിയ കടുവയ്‌ക്ക് പിന്നാലെ മറ്റൊരു കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടത് വലിയ ആശങ്ക ഉയർത്തുന്നു.
മൃതശരീരം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. വനംവകുപ്പിന്റെ തുടർ പരിശോധനയിൽ വിവരങ്ങൾ കൂടുതൽ വ്യക്തമായേക്കും. ഇത്തരത്തിൽ വയനാട്ടിൽ ഇത്തവണത്തെ ആദ്യ മൃഗാക്രമണ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.