മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത ടൂറിസം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ എന്‍ ഊര് ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതുമായുള്ള കാര്യങ്ങള്‍, മാലിന്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹരിത ടൂറിസം കേന്ദ്രമായി തിരഞ്ഞെടുത്തത്.
വൈത്തിരി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷില്‍ നിന്നും ഹരിത വിനോദ സഞ്ചാര കേന്ദ്രം സാക്ഷ്യപത്രം എന്‍ ഊര് സെക്രട്ടറി കെ.കെ ബാലകൃഷ്ണന്‍, അസിസ്സന്റ് മാനേജര്‍ സി.ബി അഭിനന്ദ്, എന്‍ ഊര് ജീവനക്കാരായ മഞ്ജു, രമ്യ എന്നിവര്‍ ചേര്‍ന്ന്ഏറ്റുവാങ്ങി.