കെഎസ്‌ആർടിസിയിൽ ചില തൊഴിലാളി സംഘടനകൾ നാളെ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് നിയന്ത്രിക്കാൻ മാനേജ്മെന്റ് കർശന നടപടികൾ സ്വീകരിക്കും. പണിമുടക്കുന്ന തൊഴിലാളികൾക്ക് ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
സർവീസുകൾ സാധാരണ പോലെ നിയന്ത്രിതമായി ഓപ്പറേറ്റ് ചെയ്യണമെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ നിർദേശിച്ചു. അതേസമയം, ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം കൂടുതൽ സർവീസുകൾ നൽകാനാണ് തീരുമാനം.
പണിമുടക്കിനെ തുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ പോലീസ് സഹായം തേടണമെന്നും അതിനായി മുൻകൂട്ടി രേഖാമൂലം ആവശ്യപ്പെട്ടിരിക്കണമെന്നും നിർദ്ദേശമുണ്ട്. സർവീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാൽ ഉത്തരവാദികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും.
സ്റ്റേ സർവീസുകൾ, ദീർഘദൂര സർവീസുകൾ, റിസർവേഷൻ സർവീസുകൾ, ഇൻറർസ്റ്റേറ്റ് സർവീസുകൾ എന്നിവ കൃത്യമായി പ്രവർത്തിപ്പിക്കാനാണ് തീരുമാനം. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ മുന്നോടിയായി ചെയ്യുന്നതിനുള്ള ചുമതല മേഖലാ സിടിഒ-മാർക്ക് നൽകിയിട്ടുണ്ട്.