ചരിത്രം ഭേദിക്കുന്ന നിരക്കിലെത്തിയ സ്വര്‍ണവിലയ്ക്ക് ഇന്ന് വലിയ തിരിച്ചടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,705 രൂപയും പവന് 61,640 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവില 61,960 രൂപയിലെത്തിയിരുന്നു,
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഗ്രാമിന് 7,745 രൂപയെന്ന നിലയിലായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. ശനിയാഴ്ചയും ഞായറാഴ്ചയും പവന് 61,960 രൂപ എന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ് വില. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം വിലയിലുണ്ടായ മാറ്റത്തിന് കാരണമെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു. ജനുവരി 22നാണ് സ്വര്‍ണവില 60,000 രൂപ കടന്ന് ചരിത്രം കുറിച്ചത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയിലായിരുന്നു നിരക്ക്, അതായത് ഒരു മാസത്തിനിടെ 4,800 രൂപയുടെ വര്‍ധന. ജനുവരി ഒന്നിനായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. വിലയിലുണ്ടാകുന്ന മാറ്റങ്ങളൊന്നും സ്വര്‍ണത്തോടുള്ള കേരള ജനതയുടെ ആകര്‍ഷണത്തെ കുറച്ചിട്ടില്ല. നിക്ഷേപത്തിനൊപ്പം ആഭരണങ്ങളും നാണയങ്ങളും എന്ന നിലയിലും സ്വര്‍ണത്തെ ആളുകള്‍ വിലമതിക്കുന്നു. രാജ്യാന്തര സ്വര്‍ണവില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവില നിർണയിക്കുന്നത്.