ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും അഭിമുഖവും? കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി!

സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനായി പരീക്ഷയും അഭിമുഖവും നടത്താൻ കഴിയില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഇത്തരത്തിലുള്ള പ്രവേശനപരീക്ഷകൾ ബാലപീഡനത്തിന് തുല്യമാണെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഒന്നാം ക്ലാസ് പ്രവേശനത്തിനായി കുട്ടികളെയോ രക്ഷിതാക്കളേയോ അഭിമുഖം ചെയ്യുന്നത് അനുവദനീയമല്ല. ഇത്തരം പരാതികൾ ലഭിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടാതെ, സ്കൂളുകളിൽ വിവിധ പേരിലായി അനാവശ്യ ഫീസ് ഈടാക്കുന്നതും അധ്യാപകരുടെ ജന്മദിനം പോലുള്ള പ്രത്യേക ദിവസങ്ങളിൽ സമ്മാനങ്ങൾ ആവശ്യപ്പെടുന്നതുമാണ് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നതെന്നും അതിനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി ആറു വയസാണ്. എന്നാൽ, സംസ്ഥാനത്ത് ഇത് അഞ്ചു വയസായി തുടരുന്ന സാഹചര്യത്തിൽ വിഷയത്തെക്കുറിച്ച് ഉടൻ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top