സംസ്ഥാനത്ത് 78 പുതിയ മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നിലവിലുള്ള 300 ഔട്ട്ലെറ്റുകള്‍ക്ക് പുറമേയാണ് ഈ തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുജനപ്രക്ഷോഭം മൂലം അടച്ച ഷോപ്പുകളാണ് വീണ്ടും തുറക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മദ്യവില്‍പ്പനശാലകള്‍ക്ക് കെട്ടിടം വാടകയ്ക്ക് കിട്ടാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനായി സര്‍ക്കാര്‍ പ്രത്യേക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. ഇതിലൂടെ 562 പേര്‍ കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ രജിസ്റ്റര്‍ ചെയ്തു. ഈ കെട്ടിടങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ 78 ഷോപ്പുകള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 68 ബീവറേജസ് കോര്‍പറേഷനും 10 കണ്‍സ്യൂമര്‍ഫെഡിനുമാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, വിലകൂടിയ മദ്യം വില്‍ക്കുന്ന 14 സൂപ്പര്‍ പ്രീമിയം ഔട്ട്ലെറ്റുകളില്‍ നാലെണ്ണവും ഉടന്‍ ആരംഭിക്കും.
ഭാവിയില്‍ 175 ഷോപ്പുകള്‍ കൂടി തുറക്കാനുള്ള പദ്ധതിയും സര്‍ക്കാരിനുണ്ട്. അതേസമയം, പുതിയ ഔട്ട്ലെറ്റുകള്‍ ബാറുകള്‍ക്ക് സമീപത്താക്കരുതെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകളുടെ സംഘടന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ബാറുകളിലെ വില്‍പ്പനയ്ക്ക് ഇത് ബാധിക്കുമെന്നതാണ് അവരുടെ ആശങ്ക.