ജി.എസ്.ടി നിരക്കുകൾ കൂടുതൽ ലളിതമാക്കാനും ചില ഇനങ്ങളിൽ ഇളവ് നൽകാനുമുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചു. ജി.എസ്.ടി കൗൺസിൽ നിരക്കുകൾ ഏകീകരിച്ച് കുറയ്ക്കാവുന്ന മേഖലകൾ വിശദമായി വിലയിരുത്തിയതായി മന്ത്രി വ്യക്തമാക്കി. നികുതി സ്ലാബുകൾ ചുരുക്കി ഏകോപിപ്പിക്കുന്നതിനെ കുറിച്ചും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ജി.എസ്.ടി സംവിധാനത്തിൽ നിലവിൽ ഏതെങ്കിലും ഉൽപ്പന്നങ്ങളുടെ നികുതി വർദ്ധനവ് നടത്തിയിട്ടില്ല. മുൻ പരോക്ഷ നികുതി സംവിധാനം പ്രകാരം ശരാശരി നികുതി നിരക്ക് 15.8% ആയിരുന്നതിനാൽ, ജി.എസ്.ടി വന്നതോടെ ഇത് 11.3% ആയി കുറഞ്ഞു. നികുതി ലളിതമാക്കാനും ഉള്ളിലെ സങ്കീർണതകൾ ഒഴിവാക്കാനും സംസ്ഥാന ധനകാര്യ മന്ത്രിമാർ കൂട്ടായ ശ്രമം നടത്തുന്നതായും മന്ത്രി വ്യക്തമാക്കി. ജി.എസ്.ടി നിരക്കുകൾ കേന്ദ്രസർക്കാർ ഒറ്റയ്ക്കല്ല തീരുമാനിക്കുന്നത്, ഇത് ജി.എസ്.ടി കൗൺസിലിൽ സംവാദത്തിനുശേഷമാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
പശ്ചിമ ബംഗാളിലെ തൃണമൂൽ എം.പി നദിമുള്‍ ഹഖ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു ധനമന്ത്രിയുടെ പരാമർശം.