രാജ്യത്തെ പ്രധാന പദ്ധതികൾക്കായി അനുവദിച്ച 1 ലക്ഷം കോടി രൂപ സംസ്ഥാനങ്ങളുടെ അക്കൗണ്ടുകളിൽ ചെലവാക്കാതെ കെട്ടിക്കിടക്കുന്നതായി കേന്ദ്രം കണ്ടെത്തിയതായി ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. ആരോഗ്യ, വിദ്യാഭ്യാസ, ഭവന നിർമാണം, നഗര വികസനം എന്നിവയ്ക്കായി നീക്കിവച്ച തുകയാണ് ഉപയോഗിക്കപ്പെടാതെ നിലകൊള്ളുന്നത്. ഇതിനിടെ, സംസ്ഥാനങ്ങൾ അധിക ഫണ്ടുകൾ ആവശ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ അടിയന്തര ജലവിതരണ ആവശ്യങ്ങൾ നിറവേറ്റാനായിട്ടും, അനുവദിച്ച 30,788 കോടി രൂപയുടെ ഉപയോഗം വൈകുകയാണ്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കായി നൽകിയ 14,000 കോടി രൂപയും ചെലവാകാതെ തുടരുന്നു. വിദ്യാഭ്യാസ, പോഷകാഹാര പദ്ധതികൾക്കായി അനുവദിച്ച 11,516 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിയിലേക്ക് അനുവദിച്ച 4,351 കോടി രൂപയും ഇതുവരെ ഉപയോഗിച്ചിട്ടില്ല.
സംസ്ഥാന തലത്തിൽ പദ്ധതികളുടെ നടപ്പാക്കൽ മന്ദഗതിയിലായതുകൊണ്ടാണ് ഈ ഫണ്ടുകൾ വിനിയോഗിക്കപ്പെടാതെ കെട്ടിക്കിടക്കുന്നതെന്നതിൽ കേന്ദ്രം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.