തിരുവനന്തപുരം: കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം റോഡ് അപകടങ്ങൾ വർധിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ. ഡ്രൈവിംഗിലെ അശ്രദ്ധയും നിലവാരമില്ലാത്ത പരിശീലനവുമാണ് ഇതിന് പ്രധാന കാരണം എന്ന് അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കാൽനട യാത്രക്കാരുടെയും അശ്രദ്ധ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പലരും റോഡിലൂടെ നടക്കുമ്പോഴും, റോഡ് മുറിച്ചുകടക്കുമ്പോഴും മൊബൈൽ ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മൊബൈൽ ഫോൺ ഉപയോഗിച്ച് സംസാരിച്ച് നടക്കുന്നതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പിഴ ഈടാക്കൽ പരിഗണിക്കാവുന്നതാണെന്നും” മന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായം.