വയനാടിന് 530 കോടി, പക്ഷേ സമയം വെറും 45 ദിവസം?

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പുനരധിവാസ സഹായം – 529.50 കോടിയുടെ വായ്പ അനുവദിച്ചു.വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടർന്ന് പുനരധിവാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ചു. ടൗൺഷിപ്പ് ഉള്‍പ്പെടെ 16 പദ്ധതികള്‍ക്കാണ് പലിശയില്ലാത്ത വായ്പ അനുവദിച്ചിരിക്കുന്നത്. 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ധനവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് കേന്ദ്രം കത്തയച്ചതോടെ പദ്ധതി നടപടികള്‍ ആരംഭിക്കാനൊരുങ്ങുകയാണ്. ടൗൺഷിപ്പുകളില്‍ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍ എന്നിവ നിര്‍മിക്കാന്‍ ഈ തുക ഉപയോഗിക്കും. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച വായ്പ ആയതിനാൽ 2025 മാര്‍ച്ച്‌ 31ന് മുമ്പ് വിനിയോഗിക്കേണ്ടതുണ്ട്.

45 ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി റീഇംബേഴ്സ്മെന്റിനായി സമര്‍പ്പിക്കേണ്ടതുണ്ടോ എന്ന ആശങ്ക നിലനിൽക്കുകയാണ്. ഇത് പ്രായോഗികമാകുമോ എന്നതിലും സംശയമുണ്ട്. അനുമതിയുള്ള 16 പദ്ധതികളിൽനിന്ന് മാറി ഫണ്ട് ഉപയോഗിച്ചാൽ വായ്പ തുക വെട്ടിച്ചുരുക്കുമെന്ന സൂചനയും കേന്ദ്രത്തിന്റെ കത്തിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top