ആശാ പ്രവർത്തകർക്കും അങ്കണവാടി ജീവനക്കാർക്കും പ്രത്യേക കാൻസർ സ്ക്രീനിംഗിന്

സംസ്ഥാനത്ത് ജനകീയ കാൻസർ പ്രതിരോധ ക്യാംപയിന്റെ ഭാഗമായി എല്ലാ ആശാ പ്രവർത്തകരക്കും അങ്കണവാടി ജീവനക്കാർക്കും പ്രത്യേക കാൻസർ സ്ക്രീനിംഗ് സംവിധാനം ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഫെബ്രുവരി 17, 18 തീയതികളിൽ പ്രത്യേകമായി സ്ക്രീനിംഗ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം, എല്ലാ മെഡിക്കൽ ഓഫീസർമാർക്കും അവരുടെ പരിധിയിലെ ആശാ പ്രവർത്തകർക്കും അങ്കണവാടി ജീവനക്കാർക്കും വേണ്ടി പ്രത്യേക കാൻസർ സ്ക്രീനിംഗ് ക്ലിനിക്കുകൾ സംഘടിപ്പിക്കാനാണ് നിർദേശം. പ്രാഥമിക പരിശോധനകൾ മുഴുവനും സൗജന്യമായിരിക്കും. കൂടാതെ, ഗ്രാമപ്പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകൾക്കായി കാൻസർ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാനാണ് ഉത്തരവുണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

ഒരു വർഷം നീണ്ടുനിൽക്കുന്ന കാൻസർ പ്രതിരോധ പദ്ധതിയുടെ ആദ്യഘട്ട ക്യാംപെയിൻ സ്ത്രീകൾക്കായാണ് പ്രത്യേകിച്ച് ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകളിൽ പ്രധാനമായി കണ്ടുവരുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയെ ഉൾപ്പെടെ മറ്റു പ്രധാന കാൻസർ തരം രോഗങ്ങളും പരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും തിരഞ്ഞെടുത്ത ചില സ്വകാര്യ ആശുപത്രികളിലും സ്ക്രീനിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതുവരെ 1.40 ലക്ഷത്തിലധികം പേർ കാൻസർ സ്ക്രീനിംഗിൽ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ 1328 സർക്കാർ ആശുപത്രികളിൽ ഇതിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിശോധനയ്ക്കു വിധേയരാക്കിയവരിൽ 6386 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്ഥിരീകരിച്ചവർക്കു സർക്കാർ ചികിത്സയും തുടർ പരിചരണവും നൽകുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top