വയനാട്ടിൽ കടുവയുടെ സാന്നിധ്യം: തലപ്പുഴ എൻജിനീയറിങ് കോളേജിന് അവധി

വയനാട് തലപ്പുഴ ഗവ. എഞ്ചിനീയറിങ് കോളജിന് കടുവയുടെ സാന്നിധ്യത്തെ തുടർന്ന് ഒരാഴ്ച അവധി. തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അധികൃതർ അവധി പ്രഖ്യാപിച്ചത്. പഠനം ഓൺലൈനായി തുടരുമെന്നാണ് അറിയിപ്പ്.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

കോളജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കും തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിൽ കഴിയുന്നവർക്കും വീടുകളിലേക്ക് മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കണ്ണോത്ത്മല, 44-ാം മൈൽ, കമ്പിപ്പാലം, തലപ്പുഴ എന്നിവിടങ്ങളിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വനം വകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. 14 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറകളും സ്ഥാപിച്ചാണ് നിരീക്ഷണം ശക്തമാക്കിയത്. കൂടാതെ, ഡ്രോൺ ഉപയോഗിച്ചും വനമേഖലകളിൽ നിരീക്ഷണം നടത്തുന്നു. ജനങ്ങൾ പരിഭ്രാന്തരാകാതെ സഹകരിക്കണമെന്നും രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നുമാണ് വനം വകുപ്പിന്റെ നിർദേശം. അതേസമയം, പഞ്ചാരക്കൊല്ലി എസ്റ്റേറ്റ് മേഖലയിലും കടുവ സാന്നിധ്യം പതിവാണെന്ന് തോട്ടം തൊഴിലാളികൾ വ്യക്തമാക്കുന്നു. രാത്രി പുറത്തിറങ്ങാൻ പേടിയുള്ളതും കുട്ടികളെ പുറത്തേക്ക് വിടാൻ ഭയമുണ്ടെന്നും തൊഴിലാളികൾ പറയുന്നു. പ്രിയദർശിനി ടീ എസ്റ്റേറ്റിലും നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന ആവശ്യം ഉയരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top