മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും തമിഴ്നാടിനും നിർണായക നിർദേശങ്ങളുമായി സുപ്രീംകോടതി. ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന പരിഹാരം കണ്ടെത്തണമെന്ന് മേൽനോട്ട സമിതിയെ നിർദ്ദേശിച്ചു. തമിഴ്നാട് ഉന്നയിക്കുന്ന വിഷയങ്ങൾ സമിതി പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
തർക്കമുണ്ടെങ്കിൽ മേൽനോട്ട സമിതി കോടതിയെ അറിയിക്കണമെന്നും, ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കാൻ സമിതി അധ്യക്ഷൻ തയാറാകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. നാലാഴ്ചയ്ക്കുള്ളിൽ വിഷയത്തിൽ സമിതി റിപ്പോർട്ട് നൽകണം.
മുല്ലപ്പെരിയാർ പ്രശ്നം മാത്രം കോടതിയിലൂടെ പരിഹരിക്കേണ്ടതാണോ എന്ന് സുപ്രീംകോടതി ചോദിച്ചു. സമിതിയിലൂടെയും വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താവുന്നതാണ് എന്നതാണ് കോടതിയുടെ നിലപാട്. അതേസമയം, തമിഴ്നാട്ടിൽ എന്തെങ്കിലും ചെയ്താൽ കേരളം തകരുമെന്ന് പ്രചരിപ്പിക്കപ്പെടുന്നതായും കോടതി നിരീക്ഷിച്ചു.
ഇതിനിടെ, കേരളം വിഷയം നീട്ടിക്കൊണ്ടുപോകുകയാണെന്നു തമിഴ്നാട് കോടതിയിൽ വാദിച്ചു. പഴയ ഡാം പൊളിച്ച് പുതിയത് പണിയാനാണ് കേരളത്തിന്റെ ശ്രമമെന്നും, സംസ്ഥാന സർക്കാരിന് ജനജീവിതത്തിന് വിലയില്ലയെന്നും തമിഴ്നാട് ആരോപിച്ചു.