കൽപ്പറ്റ: കൽപ്പറ്റയിലെ കുടുംബ കോടതിയിൽ ബോംബ് ഭീഷണി സന്ദേശം. ഇ-മെയിലിലൂടെ ബോംബ് വെച്ചതായി അറിയിച്ച സാഹചര്യത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡും സുരക്ഷാ വിഭാഗവും ഒരു മണിക്കൂറിലേറെ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഭീഷണി സന്ദേശത്തിൽ ആദ്യ രണ്ടു വരികളും ഇംഗ്ലീഷിലും ശേഷിച്ചഭാഗം തമിഴിലുമായിരുന്നു. ഇതേ രീതിയിൽ നേരത്തേ പൂക്കാട് വെറ്ററിനറി കോളേജിലും വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.